Skip to main content

സ്‌കൂളുകളില്‍ അധ്യാപക യോഗം ചേര്‍ന്നു

 

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ അധ്യാപകരുടെ യോഗം ചേര്‍ന്നു. കുട്ടികളെത്തുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശിപ്പിക്കുന്നതും , ക്ലാസുകള്‍ ക്രമീകരിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍ പഠനപ്രവര്‍ത്തനങ്ങളുടെ ക്രമീകരണം, പ്രാക്ടിക്കല്‍ ക്ലാസുകള്‍, ഉച്ചക്ഷണ വിതരണം എന്നിവയുമായി ബന്ധപ്പെട്ടും അതത് സ്‌കൂളുകളില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. പി.ടി.എ എക്‌സിക്യൂട്ടീവ് യോഗം കൂടി ചേര്‍ന്ന് തീരുമാനിക്കുന്നത് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തും.

date