Skip to main content

പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

 

തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, മള്‍ട്ടി നാഷണല്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സംയോജിച്ച് പാലക്കാട് ജില്ലയിലുള്ള പട്ടികജാതി / പട്ടികവര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയും റിക്രൂട്ട്മെന്റും നടത്തുന്നു. യോഗ്യത - ബി.എ / ബി.ബി.എ / ബി.കോം / ബി.എസ്.സി (ഐ.ടിയും  കമ്പ്യൂട്ടര്‍ സയന്‍സും ഒഴികെ) വിഷയത്തില്‍ ബിരുദം. ബി.ടെക്, ബി.സി.എ ബിരുദാനന്തര ബിരുദക്കാര്‍ അപേക്ഷിക്കേണ്ടതില്ല. 2019, 2020 ല്‍ ബിരുദം നേടിയവരോ 2021 ല്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളോ ആവണം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരാകണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (ഒന്നാം, രണ്ടാം വര്‍ഷ മാര്‍ക്ക് ലിസ്റ്റ്), വരുമാനം- ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം സബ് റീജിയണല്‍ എംപ്ലോയ്മെന്റ് നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍, പട്ടികജാതി / പട്ടികവര്‍ഗം, മ്യൂസിക് കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം - 14 ലോ, cgctvmkerala@gmail.com ലോ അയക്കേണ്ടതാണ്. രേഖകള്‍: ഫോണ്‍: 0471 2332113, 8304009409.

date