Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

 

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റില്‍ കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2572640.

date