Skip to main content

പി.സി.വി. വാക്സിൻ ഉദ്ഘാടനം ചെയ്തു

 

എറണാകുളം:  ആലുവ ജില്ലാ ആശുപത്രിയിൽ ന്യൂമോകോക്കൽ 
കോൺജുഗേറ്റഡ് വാക്സിൻ (പി.സി.വി.)  വിതരണം  ആരംഭിച്ചു.
ബുധൻ, ശനി ദിവസങ്ങളിൽ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് പ്രോഗ്രാം വഴിയാണ് വാക്സിൻ വിതരണം.
ഒന്നര മാസം, മൂന്നര മാസം, ഒമ്പത് മാസം പ്രായം ഉള്ള കുഞ്ഞുങ്ങൾക്കാണ് വാക്സിൻ നൽകുക.
കുഞ്ഞുങ്ങളുടെ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയായ ന്യൂമോകോക്കൽ ന്യൂമോണിയ തടയുന്നതിന് വേണ്ടിയാണ് കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുക.
ആലുവ ജില്ലാ ആശുപത്രിയിലെ പി.സി.വി വാക്സിൻ വിതരണ ഉത്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ എം.ഒ.ജോൺ മുഖ്യ അതിഥിയായി. വൈസ് ചെയർ പേഴ്സൺ ജെബി മേത്തർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ, വാർഡ് കൗൺസിലർ പി.പി.ജെയിംസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ്, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനി ചാക്കോ, ലിഡിയ സെബാസ്റ്റ്യൻ, വിജി ഡാലി, രശ്മി.വി.ആർ, മഞ്ജു,
 ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
 

date