Skip to main content

ഡോക്ടര്‍ നിയമനം

ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്ക് എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍, UDID - swavlambancard. gov.in വെബ് ആപ്ലിക്കേഷന്‍ പരിചയം, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പ്രാവീണ്യം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, ബയോഡാറ്റയും ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04935 240390.

date