Skip to main content

വനിതകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം

 

ജില്ലയിലെ ഉള്‍നാടന്‍ മേഖലകളില്‍ ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള മത്സ്യ തൊഴിലാളി/അനുബന്ധ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഗ്രൂപ്പടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ വിമന്‍ (സാഫ്) മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 നും 50 നും ഇടയില്‍ പ്രായമുള്ളവരാകണം. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വീതം പരമാവധി അഞ്ച് ലക്ഷം രൂപവരെ ഗ്രൂപ്പിന് ധനസഹായം ലഭിക്കും. നൂതന തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 27 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മലമ്പുഴ വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും മലമ്പുഴ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9846678520, 9746869960.

date