Skip to main content

കിക്മയില്‍ എം.ബി.എ ഇന്റര്‍വ്യൂ

 

 

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2021-23 ബാച്ചിലേക്ക് ഒഴിവുള്ള ജനറല്‍ വിഭാഗത്തിലും, സഹകരണ ക്വാട്ടയിലും സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്ക് ഇന്ന് (ഒക്ടോബര്‍ 13) രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തുന്നു.
ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍  പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് meet.google.com/dcf-aykf-cpj. വിവരങ്ങള്‍ക്ക് 8547618290, www.kicmakerala.in.

date