Skip to main content
സിവില്‍ സര്‍വീസ് കായിക മേള ഉദ്ഘാടനം

ജില്ലയില്‍ സിവില്‍ സര്‍വീസ് കായികമേളയ്ക്ക് തുടക്കമായി

 

ജില്ലയില്‍ സിവില്‍ സര്‍വീസ് കായിക മേളയ്ക്ക് തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പാലക്കാട് സ്വാമീസ് സ്മാഷ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷനായി. ഹരിയാനയില്‍ നടന്ന ദേശീയ സിവില്‍ സര്‍വീസ് മീറ്റില്‍ ജേതാക്കളായ കെ.പി ഷമീര്‍, കെ.അരുണ്‍ എന്നിവരെ അനുമോദിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.പി ജയപ്രകാശ്, ഡോ. പി.സി ഏലിയാമ്മ, ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി എബ്രഹാം, സെക്രട്ടറി ജയറാം, സ്വാമീഷ്  സ്മാഷ് ഇന്‍ഡോര്‍ കോര്‍ട്ട് പ്രൊപ്രൈറ്റര്‍ വിനോദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അഡ്വ. രമേശ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ എം.രാമചന്ദ്രന്‍, ഡി.സി ബാബു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറി, എക്‌സിക്യൂട്ടീവ് അംഗം ടി.കെ ഹെന്‍ട്രി എന്നിവര്‍ സംസാരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ക്രിക്കറ്റ് സെലക്ഷന്‍ മാറ്റിവെച്ചു. പുതുക്കിയതിയതി പിന്നീട് അറിയിക്കും.

date