Skip to main content

ഡി സി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം :  കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സ് ഏഴാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.  www.scolekerala.org മുഖേന
രജിസ്റ്റർ ചെയ്യാം . റെഗുലർ ഹയർസെക്കൻഡറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താം. 
പി എസ് സി മുഖേനയുള്ള സർക്കാർ ജോലിക്ക് യോഗ്യതയായി സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ള  കോഴ്സിന്റെ കാലാവധി ആറ് മാസമാണ് . നവംബർ 10 വരെ പിഴകൂടാതെയും  60 രൂപ പിഴയോടുകൂടി നവംബർ 17 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം . ഓൺലൈൻ രജിസ്ട്രേഷന് ശേഷം രണ്ടുദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ സ്കോൾ - കേരള,  വിദ്യാഭവൻ,  പൂജപ്പുര പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ സ്പീഡ് അല്ലെങ്കിൽ രജിസ്റ്റേർഡ് തപാൽമാർഗം എത്തിക്കണം.  കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484 2377537 ; 9496094157   എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക 

date