Skip to main content

ജില്ലയിൽ നാളെ എട്ട് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 13) എട്ട് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ആലത്തൂർ  ജി എൽ പി സ്കൂൾ വെങ്ങനൂർ

2. പെരുവെമ്പ് ജി ജെ ബി സ്കൂൾ ചുങ്കം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

3. പുതുനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

4. തിരുമിറ്റക്കോട് കറുകപുത്തൂർ പകൽവീട്

5. തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം

6. തിരുവേഗപ്പുറ ചെമ്പ്ര സബ് സെന്റർ

7. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പൂച്ചിറ

8. ചളവറ എ എൽ പി സ്കൂൾ കൈലിയാട്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- എ എൽ പി സ്കൂൾ ചളവറ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 12 വരെ 1638892 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 12 വരെ 1638892 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 304490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 12 ന് 592 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 12) ടെസ്റ്റ് പോസിറ്റിവിറ്റി 10.97 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 12) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പിരായിരി - ജി എൽ പി എസ്, കൊടുന്തരപ്പിള്ളി

2. മുണ്ടൂർ - ബസ് സ്റ്റാൻഡ്

3. കല്ലടിക്കോട് - പ്രാഥമിക ആരോഗ്യ കേന്ദ്രം

4. ചെർപ്പുളശ്ശേരി - ശങ്കർ ആശുപത്രി

5. നാഗലശ്ശേരി - സംഗമം ഓഡിറ്റോറിയം, കൂറ്റനാട്

6. പൂക്കോട്ടുകാവ് - ബഡ്സ് സ്കൂൾ, കാട്ടുകുളം(രാവിലെ 9:30 മുതൽ 11:30 വരെ)

- വാഴൂർ മദ്രസ(രാവിലെ 11:30 മുതൽ വൈകീട്ട് 4:30 വരെ)

7. പാലക്കാട് ശ്രീ കുറുമ്പ ഭഗവതി ഹാൾ, കുന്നുംപുറം, കൽപ്പാത്തി(രാവിലെ 9:30 മുതൽ 1:00 വരെ)

- കാടാംകോട് അങ്കണവാടി(ഉച്ചക്ക് 2.00 മുതൽ വൈകീട്ട് 4:30 വരെ)
 

date