Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: 18 ന് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും

ദേശീയ ദുരന്തനിവാരണ സേനയുടെ അരക്കോണം നാലാംബറ്റാലിയന്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളുടെ ആഘോഷാനുസ്മരണകളുടെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 18 തിങ്കളാഴ്ച രാവിലെ 10.30 ന് കണ്ണപുരത്തും 11 മണിക്ക് പട്ടുവത്തും സ്വാതന്ത്ര്യ സമര സേനാനികളുടെ വസതിയിലാണ് പരിപാടി നടക്കുക.
1942 -ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുക്കുകയും 1946 ലെ നാവിക കലാപത്തില്‍ പോരാടുകയും ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ അടിച്ചമര്‍ത്തലിന്റെ  ഭാഗമായി ഒരു വര്‍ഷത്തോളം വിവിധയിടങ്ങളില്‍ ജയില്‍വാസമനുഭവിക്കുകയും ചെയ്ത പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായ തളിപ്പറമ്പിലെ ഗോപാലന്‍ നമ്പ്യാര്‍, ചെറുകുന്നിലെ കുറ്റിയന്‍ കണ്ണന്‍ എന്നിവരെയാണ് ആദരിക്കുന്നത്.

എം വിജിന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്‍, അഡിഷണല്‍ എസ് പി  പ്രിന്‍സ് എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, എന്‍ ഡി ആര്‍ എഫ് സീനിയര്‍ കമാണ്ടന്റ് രേഖ നമ്പ്യാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date