Post Category
പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് 2021-22 വർഷം നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ നഗരസഭ പരിധിയിലുള്ള സ്റ്റേറ്റ് സിലബസിൽ എട്ട് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 1 ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷ നൽകാൻ യോഗ്യതയില്ല. 800 സ്ക്വയർ ഫീറ്റിൽ താഴെയുള്ള ഭവനങ്ങൾക്ക് മാത്രമാണ് ആനുകൂല്യം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും കോപ്പികൾ തുടങ്ങിയ രേഖകൾ സഹിതം ഒക്ടോബർ 23ന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാ ഫോമുകൾ ഗുരുവായൂർ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 8606069618, 9633199888, 9995304021
date
- Log in to post comments