Skip to main content

അഴിയൂരിലെ മൂന്നു വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷം

 

 

 

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ  അഴിയൂരിലെ 17, 5, 4 വാർഡുകളിലെ ജനങ്ങൾ ദുരിതത്തിലായി. മാഹി ബൈപാസിൽ നിന്നുള്ള മുഴുവൻ വെള്ളവും ഒഴുകി പോകുന്ന ഡ്രൈനേജിന്  ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വെള്ളം വന്നതോടെയാണ് തോടുകൾ കരകവിഞ്ഞൊഴുകിയത്.

 പതിനേഴാം വാർഡിലെ ബൈപ്പാസിന് സമീപത്തുള്ള നാലു വീടുകൾ പൂർണമായും വെള്ളത്തിലായി. പരദേവതാ ക്ഷേത്രത്തിനു സമീപത്തുള്ള ഡ്രെയിനേജിലൂടെ വെള്ളം പൊങ്ങി. പത്ത് വീടുകളും വെള്ളക്കെട്ടിലായി  തെങ്ങുകൾ മുറിഞ്ഞു വീണു. മൂന്നാം വാർഡിൽ ചാരം കയ്യിൽ മാഹിയിൽ നിന്ന് വരുന്ന വെള്ളം തോടുകളിൽ കരകവിഞ്ഞതോടെ ഒമ്പത് വീടുകളിൽ വെള്ളം കയറി. മൂന്നു പേരെ മാറ്റിപ്പാർപ്പിച്ചു.  പൂഴിത്തലയിൽ  കീരി തോട്ടിൽ വെള്ളം കയറിയത് തീരദേശത്തെ വീടുകൾ അപകടാവസ്ഥയിലാക്കി .
 
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി പി റെനീഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർമാരും  സന്നദ്ധപ്രവർത്തകരും ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

date