Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം 

 

 

 

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.  സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പി.ജി.ഡി.സി.എ-യോ പാസ്സായിരിക്കണം. ഇതേ മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ അഭിലഷണീയം.    അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.   പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്.  വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ രണ്ടിനകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ pgpkkd@gmail.com എന്ന ഇ-മെയില്‍  വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.  അപേക്ഷ സമര്‍പ്പിച്ചവർ നവംബര്‍ മൂന്നിന്  രാവിലെ 10 മണി മുതല്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

date