Skip to main content
ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി മന്ത്രി ഉദ്ഘാടനം ചെയ്തു

വർധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ വനിതാ സംഘങ്ങളും കുടുംബശ്രീയുമെല്ലാം സമൂഹത്തിൽ നല്ല നിലയിൽ ഇടപെടണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മേൽപ്പറമ്പിൽ ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നണിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സഹകരണ സ്ഥാപനങ്ങൾ പരിശോധിക്കണം. അതിദരിദ്രരുടെ സർവേ പൂർത്തീകരിക്കുമ്പോൾ അതിൽപ്പെടുന്നവരെ ദാരിദ്രമുക്തരാക്കി പൊതു സമൂഹത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.
സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ സ്ട്രോംഗ് റൂമും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ ടീച്ചർ കൗണ്ടറും ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു. അസി.രജിസ്ട്രാർ ആനന്ദൻ എം നിക്ഷേപം സ്വീകരിച്ചു. അസി.രജിസ്ട്രാർമാരായ വി. ചന്ദ്രൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും, രവീന്ദ്ര എ വായ്പാ വിതരണവും ജയചന്ദ്രൻ.എ ലോഗോ പ്രകാശനവും നിർവഹിച്ചു. സംഘം സെക്രട്ടറി ബി. വൈശാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മൻസൂർ കുരിക്കൾ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ കലാം സഹദുള്ള, വീണാറാണി ശങ്കർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സഹകാരികൾ തുടങ്ങിയവർ സംബന്ധിച്ചു. ദിവ്യ രാധാകൃഷ്ണൻ സ്വാഗതവും ചന്ദ്രൻ കൊക്കാൽ നന്ദിയും പറഞ്ഞു.

 

date