Skip to main content

പോരാട്ടങ്ങളുടെ ചരിത്രം പാഠ്യവിഷയമാകണം -മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍  

                  

ചരിത്രം രൂപപ്പെട്ടിരിക്കുന്നത് അനീതിക്കെതിരെ വിവിധ പോരാളികളുടെ പോരാട്ടങ്ങളിലൂടെയാണ്.അതുകൊണ്ടുതന്നെ ചരിത്ര പഠനം ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്നതും ഗവേഷണത്തിലൂടെ വിലയിരുത്തേണ്ടതുമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. പിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍  ഇ വി സുഗതന്‍ രചിച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവനൂര്‍ വീരന്‍ പുസ്തക പ്രകാശനം കണ്ണൂര്‍ ഗവ: എന്‍ജിനിയറിങ് കോളജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടുചരിത്രങ്ങള്‍ പാഠ്യവിഷയമാകേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് കതിവനൂര്‍ വീരന്‍ ആരാണെന്നും അദ്ദേഹം നാടിന്റെ ചരിത്രമായത് എങ്ങനെയെന്നും അറിയാന്‍ കഴിയണം. പുസ്തകങ്ങള്‍ അതിനുള്ള വഴികാട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി.  ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍,  ഗ്രന്ഥകര്‍ത്താവ് ഇ വി സുഗതന്‍ എന്നിവര്‍ സംസാരിച്ചു

date