Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും നിലവില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായിരിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ, സ്‌കൂള്‍ സാക്ഷ്യപത്രം, എന്നിവ സഹിതം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഒക്‌ടോബര്‍ 29 നകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം, താമസം, പോക്കറ്റ് മണി, സ്റ്റേഷനറി അലവന്‍സ് എന്നിവ ലഭിക്കും. ഫോണ്‍: 04936 208099, 8547630163
 

date