Skip to main content

അവധി ദിവസങ്ങളിലും സിവിൽ സപ്ലൈസ്,  ഹോർട്ടി കോർപ് എന്നിവ പ്രവർത്തിക്കണം

കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ല കളക്ടർ എസ്.സുഹാസിന്റെ  അധ്യക്ഷതയിൽ കൂടിയ ജില്ലാദുരന്ത നിവാരണ അതോറിട്ടി യോഗം താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകി. സോഷ്യൽ ജസ്റ്റിസിലെ പ്രീ-സ്‌കൂളിൽ കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരും അദ്ധ്യാപകരും അങ്കണവാടിയിൽ എത്തേണ്ടതും, 0-6 പ്രായപരിധിയിലുളള കുട്ടികൾ ,അമ്മമാർ ഗര്‌ഴഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ കുട്ടികൾ ,വയോജനങ്ങൾ എന്നിവരർക്ക്  ഐ.സി.ഡി.സ് വഴി സേവനം ലഭ്യമാകുന്നുണ്ടെന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉറപ്പു വരുത്തേണ്ടതാണ്.

 

അവധി ദിവസങ്ങളിൽ സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്പ് -ഡി.ഡബ്‌ളിയു സിവിൽ  തുറന്ന് പ്രവർത്തിക്കുന്നതിന് നിർദ്ദേശം നൽകി. 

മണ്ണിടിച്ചിലോ, വെളളപ്പൊക്കമോ ഉണ്ടാകുന്ന മേഖലകളിൽ ജനങ്ങളെ ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തി പ്ലാൻ തയ്യാറാക്കി തഹസീൽദാർ മാർ റിപ്പോർട്ട് ചെയ്യണം.

ആവശ്യമായ സന്ദർഭങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനും ദുരിതബാധിതർക്ക് അവശ്യ സേവനങ്ങൽ നൽകുന്നതിനും ജാഗ്രത പാലിക്കുന്നതിനും തഹസീൽദാർ മാർക്ക് ് നിർദ്ദേശം നൽകി.

അന്ധകാരനഴി പൊഴി മുറിക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തിര നപടി സ്വീകരിക്കുന്നതിന് ഇറിഗേഷൻ എക്‌സി.എഞ്ചിനിയറെ ചുമതലപ്പെടുത്തി.

ഞായറാഴ്ചയും ജില്ലയിലെ എല്ലാ താലൂക്കാഫീസുകളും, വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിക്കേണ്ടതും, വില്ലേജ് ഓഫീസർമാർ നിർബന്ധമായും തങ്ങളുടെ അധികാരപരിധിയിൽ തന്നെ ഉണ്ടായിരിക്കേണ്ടതുമാണ്.

പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ശിക്കാര വളളങ്ങളുടെ പ്രവർത്തനം (വിനോദസഞ്ചാരം) താല്ക്കാലികമായി നിർത്തിവെയ്ക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ആയതിന്റെ  നിരീക്ഷണത്തിന് പോർട്ട്  ഓഫീസറെ ചുമതലപ്പെടുത്തി.

(പി.എൻ.എ. 1327/2018)

//അവസാനിച്ചു//

date