Skip to main content

ഒല്ലൂക്കര ബ്ലോക്കിൽ 4 ക്യാമ്പുകളിൽ 37 കുടുംബങ്ങൾ

തൃശൂർ താലൂക്കിലെ ഒല്ലൂക്കര ബ്ലോക്കിൽ നാല് ക്യാമ്പുകളിലായി 105 പേർ. പുത്തൂർ, കയ്നൂർ, മരത്താക്കര വില്ലേജുകളിലാണ് ക്യാമ്പുകൾ തുറന്നത്.
പുത്തൂർ പഞ്ചായത്തിലെ ഈ പ്രദേശത്ത് താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.  നിലവിൽ 37 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 
പുത്തൂർ വില്ലേജിൽ ഗവ.ഹൈസ്കൂളിലെ ക്യാമ്പിൽ 2 കുടുംബങ്ങളിൽ നിന്നായി 5 പേരുണ്ട്. 3 പുരുഷന്മാരും 2 സ്ത്രീകളും. സെന്റ് ജോൺസ് അക്കാദമി ക്യാമ്പിൽ 12 കുടുംബങ്ങളിൽ നിന്നായി 42 പേരുണ്ട്. കയ്നൂർ വില്ലേജിൽ പുത്തൂർ ഗവ എൽ പി  ഹൈസ്കൂളിലെ ക്യാമ്പിൽ 18 കുടുംബങ്ങളിൽ നിന്നായി 46 പേർ. 9 പുരുഷന്മാരും 23 സ്ത്രീകളും 14 കുട്ടികളും.  മരക്കാക്കര വില്ലേജിൽ സെന്റ് ജോസ് സ്കൂളിലെ ക്യാമ്പിൽ 5 കുടുംബങ്ങളിൽ നിന്നായി 12പേർ. 4 പുരുഷന്മാർ,  6 സ്ത്രീകൾ,  2 കുട്ടികൾ.  ക്യാമ്പിലുള്ളവർക്ക്  വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ ജയശ്രീ പറഞ്ഞു.

date