Skip to main content

വി.എം കുട്ടിയുടെ കുടംബത്തെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രതിഭയായിരുന്നു വി.എം കുട്ടിയെന്നും അദ്ദേഹവുമായി തനിക്ക് വലിയ അടുപ്പമുണ്ടായിരുന്നുവെന്നും തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പുളിക്കല്‍ പെരിയമ്പലത്തെ വി.എം കുട്ടിയുടെ മകന്‍ റഹ്‌മത്തുള്ളയുടെ വീട്ടിലെത്തിയ ശേഷം അനുശോചനമറിയിക്കുകയായിരുന്നു മന്ത്രി. മൂന്നരയോടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാഗങ്ങളുമായി സംസാരിച്ചു. വി.എം കുട്ടിയുടെ ഭാര്യ സുല്‍ഫത്ത് മക്കളായ അഷ്‌റഫ്, മുബാറക്ക്, റഹ്‌മത്തുള്ള, ബുഷ്‌റ, ഷഹര്‍ബാനു, കുഞ്ഞിമോള്‍ സഹോദരന്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. അനശ്വര ഗായകന്റെ വിയോഗത്തിനുള്ള അനുശോചനം മന്ത്രി കുടുംബത്തെ അറിയിച്ചു.

date