Skip to main content

വനിതകള്‍ക്കായി ബാത്തിക ആന്‍ഡ് മ്യൂറല്‍ ഡിസൈന്‍ പരിശീലനം നിപ്മറില്‍

സംരംഭകത്വ വികസന മേഖലയില്‍ പദ്ധതികളും പരിശീലനങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഓണ്‍ട്രപ്രിണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (ഇഡിഎസ്) ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ബാത്തിക് ആന്‍ഡ് മ്യൂറല്‍ ഡിസൈനിങ്ങില്‍ പരിശീലന പരിപാടി ആരംഭിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) ആരംഭിച്ച പരിശീലന പരിപാടി ഈ മാസം 30 വരെ നീണ്ടുനില്‍ക്കും.  പരിശീലന പരിപാടി ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ ഉദ്ഘാടനം ചെയ്തു. നിപ്മര്‍ എസ്‌ക്യൂട്ടീവ് ഡയറക്ടര്‍ സി ചന്ദ്രബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ നബാര്‍ഡ് എജിഎം സെബിന്‍ ആന്റണി മുഖ്യപ്രഭാഷണം നടത്തി. മ്യൂറല്‍ ഡിസൈനിങ്ങില്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് അതുമായി ബന്ധപ്പെട്ട് സംരംഭം ആരംഭിക്കുന്നതിനുള്ള പരിശീലനമാണ് പരിപാടിയില്‍ നല്‍കുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date