Skip to main content

മുകുന്ദപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ

മുകുന്ദപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ . കല്ലൂർ, കാറളം വില്ലേജുകളിൽ ഇന്നലെ (17/10/2021) തുടങ്ങിയ ക്യാമ്പുകൾ ഉൾപ്പെടെയാണ് 12 ക്യാമ്പുകൾ പ്രവർത്തനം തുടരുന്നത്.  നെന്മണിക്കര വില്ലേജിലെ തലോർ ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ, വാർഡ് 6 ലുള്ള അങ്കൺവാടി നമ്പർ.59, നെന്മണിക്കര ഗ്രാമപഞ്ചായത്തിന് അടുത്തുള്ള ലോഡ്ജ് എന്നീ മൂന്ന് ക്യാമ്പുകളും കാറളം വില്ലേജിലെ താണിശ്ശേരി എൽഎഫ്എൽപിഎസ്, എഎൽപിഎസ് കാറളം എന്നീ രണ്ട് ക്യാമ്പുകളും പ്രവർത്തിച്ച് വരുന്നുണ്ട്. ഇത് കൂടാതെ തൃക്കൂർ വില്ലേജിലെ സർവ്വോദയ എച്ച് എസ് എസ്, പൊറത്തിശ്ശേരി വില്ലേജിൽ കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാൾ, കൊട്ടനെല്ലൂരിലെ തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂൾ, തൊറവൂരിൽ പുതുക്കാട് ജിവിഎച്ച്എസ്എസ്, തൊട്ടിപ്പാൾ കെ എസ് യു പി എസ്, നെല്ലായി വില്ലേജിൽ ജെ യു പി എസ് പന്തല്ലൂർ എന്നിവിടങ്ങളിലും ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 44 കുടുംബങ്ങളിൽ നിന്നായി 156 അംഗങ്ങളാണ് 12 ക്യാമ്പുകളിലായുള്ളത്. ആകെ 66 പുരുഷൻ, 66 സ്ത്രീ, 24 കുട്ടികൾ എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 60 വയസ്സിന് മുകളിലുള്ള 20 പേരും 2 ഗർഭിണികളും ഉണ്ട്.

date