Skip to main content

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു 

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ 1.65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾ ഉയർത്തൽ, പ്ലാറ്റ്ഫോം എക്സ്റ്റൻഷൻ (തൃശൂർ ഭാഗം - 20 മീറ്റർ, ഷൊർണ്ണൂർ ഭാഗം 15 മീറ്റർ), മേൽക്കൂര നിർമ്മാണം, യാത്രക്കാർക്കായുള്ള ബെഞ്ചുകളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കാണ് ആരംഭം കുറിച്ചത്. ചടങ്ങിൽ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി, എം പി രമ്യ ഹരിദാസ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു.

date