Skip to main content

കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് തിരുവനന്തപുരത്ത് സീറ്റുകള്‍ ഒഴിവ്

 

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ , തിരുവനന്തപുരം  സെന്ററില്‍  സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക്  വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി  അപേക്ഷ സമര്‍പ്പിക്കാം . പഠനസമയത്ത്  വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് , പ്ലേസ്‌മെന്റ്  സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 30. വിലാസം:   കെല്‍ട്രോണ്‍ നോളേജ് സെന്റര്‍,   2ിറ ഫ്‌ലോര്‍,  ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍,  വഴുതക്കാട്,  തിരുവനന്തപുരം.  695 014. വിശദ വിവരങ്ങള്‍ക് ബന്ധപ്പെടുക: 9544958182 , 8137969292

date