Skip to main content

ആലുവ താലൂക്ക് ഇനി ഇ- ഓഫീസ്

 

മുഴുവൻ റവന്യൂ ഓഫീസുകളും സ്മാർട്ടാക്കും: മന്ത്രി കെ. രാജൻ 

സംസ്ഥാനത്തെ മുഴുവൻ റവന്യൂ ഓഫീസുകളും സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങൾ നാലു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ആലുവ താലൂക്ക് ഓഫീസ് ഇ- ഓഫീസ് ആയി മാറിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. നാലുവർഷക്കാലം കൊണ്ട് കേരളത്തെ സമ്പൂർണ്ണമായും ഡിജിറ്റലാക്കുക എന്ന പ്രവർത്തനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഡിജിറ്റൽ റിസർവ്വേയും നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ജീവനക്കാരുടെ ജോലിഭാരം കുറച്ച് സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലെ  1666 വില്ലേജുകൾ പ്രവർത്തിക്കുന്ന 1542 കേന്ദ്രങ്ങളും അകവും പുറവും ഒരേ പോലെ സ്മാർട്ടാക്കുന്ന ശ്രദ്ധേയമായ പദ്ധതിയായിരിക്കും സർക്കാർ നടപ്പിലാക്കാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 
ആലുവ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. ചാലക്കുടി എം .പി ബെന്നി ബഹന്നാൻ , കളക്ടർ ജാഫർ മാലിക്, നഗരസഭാ ചെയർമാൻ എം.ഒ.ജോൺ , സബ് കളക്ടർ വിഷ്ണു രാജ്, എ.ഡി.എം എസ് ഷാജഹാൻ, തഹസിൽദാർ സത്യപാലൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date