Skip to main content

മരണപ്പെട്ട മത്സ്യത്തൊഴിലാളി പെന്‍ഷനര്‍മാരുടെ വിവരങ്ങള്‍ നല്‍ണം

 ജില്ലയില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖാന്തിരം ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പറ്റി വരികയും,  2020 ജനുവരി ഒന്നിന് ശേഷം മരണപ്പെടുകയും ചെയ്ത  പെന്‍ഷണര്‍മാരുടെ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ക്ലോസ്സ് ചെയ്ത തീയതി രേഖപ്പെടുത്തിയ ബാങ്ക് പാസ്സ്ബുക്ക്,  മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ബുക്ക്,  പെന്‍ഷണറുടെ മരണസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍  ഒക്ടോബര്‍ 30 നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാക്കണം. മത്സ്യത്തൊഴിലാളി പെന്‍ഷണന്‍മാരുടെ മരണം യഥാസമയം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ അറിയിക്കാത്ത അവസ്ഥയില്‍ മരണശേഷവും പെന്‍ഷന്‍ ലഭിക്കുന്ന  സാഹചര്യം ഉണ്ടാകുന്നുണ്ട്. മരണാനന്തരം അവകാശികള്‍ പെന്‍ഷന്‍  കൈപ്പറ്റിയാല്‍  പലിശ സഹിതം തിരിച്ച് പിടിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഓഫീസര്‍  അറിയിച്ചു. പെന്‍ഷണറുടെ മരണ വിവരങ്ങള്‍ നല്‍കിയിട്ടുളളവര്‍ക്ക് അറിയിപ്പ് ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497715588, 9497715589, 9497715591

date