Skip to main content

ആശുപത്രികളുടെ ഗുണനിലവാരം; പുരസ്‌കാര വിതരണം ഇന്ന്

ജില്ലയില്‍ ആര്‍ദ്ര കേരളം, കായകല്‍പ, എന്‍.ക്യു.എ.എസ്, കാഷ് നിലവാരത്തിലെത്തിയ ആശുപത്രികള്‍ക്കുള്ള പുരസ്‌ക്കാര വിതരണം ഇന്ന് (ഒക്ടോബര്‍ 21) ഉച്ചയ്ക്ക് 12 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യ അതിഥിയാകും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി  അധ്യക്ഷ എസ്.എന്‍.സരിത അധ്യക്ഷതവഹിക്കും.
 

date