Skip to main content

ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

 

 

കലാകായിക രംഗങ്ങളില്‍ അഭിരുചിയും, പ്രാവീണ്യവും ഉളള ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാനത്തെ, രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരും സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരുമായിരിക്കണം. ധനസഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, പരിശീലനം നേടുന്ന സ്ഥാപനങ്ങളില്‍ നിന്നുളള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി നിശ്ചിത മാതൃകയിലുളള അപേക്ഷകയോടൊപ്പം ജില്ലാ സാമൂഹ്യനീതി ആഫീസ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം. പദ്ധതി മാനദണ്ഡ പ്രകാരമുളള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയൂളളൂ. വിശദ വിവരങ്ങള്‍ക്ക് www.swd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  കലാകായിക രംഗങ്ങളില്‍ അഭിരുചിയും, പ്രാവീണ്യവും ഉളള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കഴിവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ, രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പുതിയ പദ്ധതിയാണ് ശ്രേഷ്ഠം.

date