Skip to main content

ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയില്‍ ഒഴിവുകള്‍

കാസര്‍കോട്  ടാറ്റാ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രിയില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഇ.സി.ജി ടെക്‌നോളജി ഒരു വിഷയമായി എടുത്ത് വി.എച്ച്.എസ്.സി വിജയിച്ചവര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഇ.സി.ജി.ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി, ഇലക്ട്രീഷ്യന്‍ ട്രേഡില്‍  ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍ നിന്നുള്ള വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്/പെര്‍മിറ്റ് യോഗ്യതയുള്ളവര്‍ക്ക് ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.  ഏഴാംതരവും പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് പ്ലംബര്‍ തസ്തികയിലേക്കുള്ള യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2203118

date