Skip to main content

ഡി.സി.എ വിദ്യാര്‍ഥികള്‍ കോഷന്‍ ഡെപ്പോസിറ്റിന് രസീത് സമര്‍പ്പിക്കണം

സ്‌കോള്‍-കേരളയില്‍ ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ചില്‍ പ്രവേശനം നേടി കോഴ്സ് ഫീസ് പൂര്‍ണമായും അടച്ച  വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ അടച്ച രൂപ തിരികെ ലഭിക്കും.  ഇതിനായി സ്‌കോള്‍-കേരള വെബ്സൈറ്റില്‍ (www.scolekerala.org) നിന്നും യൂസര്‍ ഐഡി, പാസ്വേര്‍ഡ് ഉപയോഗിച്ച് രസീത് പ്രിന്റെടുത്ത് ആവശ്യമായ വിവരങ്ങളും രേഖകളും സഹിതം  ജില്ലാ കേന്ദ്രത്തിലോ, എക്സിക്യുട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, പൂജപ്പുര പി.ഒ, തിരുവനന്തപുരം, 695012 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ഫോണ്‍: 9447913820.

date