പട്ടികജാതിക്കാര്‍ക്ക് സൈബര്‍ശ്രീ സി-ഡിറ്റില്‍ സൗജന്യ പരിശീലനം
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ സൈബര്‍ശ്രീ സിഡിറ്റ് പരിശീലനം നല്‍കും. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം മൂന്നു വര്‍ഷ ഡിപ്ലോമ/ എന്‍ജിനീയറിങ് പാസായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായപരിധി 18നും 26നും മധ്യേ.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയ്ക്കൊപ്പം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്, മണ്ണന്തല പി.ഒ, തിരുവനന്തപുരം - 695 015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 30 നകം അയയ്ക്കണം. അപേക്ഷകള്‍ www.cybesrri.org യില്‍ ലഭ്യമാണ്. ഫോണ്‍: 0471-2933944, 9947692219, 9447401523.
- Log in to post comments