Skip to main content

മുന്നാക്ക വിഭാഗങ്ങളിലെ   പിന്നാക്ക കുടുംബങ്ങളുടെ  അവസ്ഥ മെച്ചപ്പെടുത്തും: സംസ്ഥാന കമ്മീഷൻ

മുന്നാക്ക വിഭാഗങ്ങളിലെ  പിന്നാക്ക വിഭാഗങ്ങൾ  നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച്  ഈ കുടുംബങ്ങളുടെ സാമൂഹിക - സാമ്പത്തിക   അവസ്ഥ മെച്ചപ്പെടുത്തുമെന്ന് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന

കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് (റിട്ട) എം.ആർ ഹരിഹരൻ നായർ  പറഞ്ഞു.  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ കമ്മീഷൻ നടത്തിയ മേഖലാ ഹിയറിംഗിന്  ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം  

 

വരുമാനവും തുണയുമില്ലാതെ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാരായവർ ,  ചികിത്സയിൽ  കഴിയുന്നവർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ മനസിലാക്കി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനാണ് ഉദേശിക്കുന്നത്.

ഇതിൻ്റെ ആദ്യ ഘട്ടമായി   ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും ഏറ്റവും പിന്നാക്കം നിൽക്കുന്ന  അഞ്ച് കുടുംബങ്ങളിൽ സാമ്പിൾ  സർവ്വേ നടത്തും.

മുന്നാക്ക വിഭാഗ സംഘടനകളുടെയും കുംടുംബശ്രീ മിഷൻ്റെയും  സഹകരത്തോടെയാണ് സർവ്വേ നടത്തുക.  ഇതിനായി പ്രത്യേക ചോദ്യാവലിയും മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.  ഡിസംബർ 31 നകം സർവ്വേ പൂർത്തിയാക്കും . സർവ്വേയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളടങ്ങിയ കമ്മീഷൻ്റെ റിപ്പോർട്ട്   ജനുവരി മാസത്തിൽ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷനംഗം എ.ജി. ഉണ്ണികൃഷ്ണൻ, മെമ്പർ സെക്രട്ടറി കെ. ജ്യോതി, രജിസ്ട്രാർ കെ.പി പുരുഷോത്തമൻ എന്നിവരും ഹിയറിംഗിൽ പങ്കെടുത്തു. 

ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നുള്ള 38 ഓളം സംഘടനകൾ ഹിയറിംഗിൽ പങ്കെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി

 

date