Skip to main content

സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷിക്കാം

എംപ്ലോയ് മെൻ്റ്  എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതർക്കായി  ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം 

തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 50 നുമിടയിൽ പ്രായമുള്ളവർക്ക്  വ്യക്തിഗത സംരംഭങ്ങൾ തുടങ്ങുന്നതിന്  കെസ്റു പദ്ധതിയിൽ  ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 20 ശതമാനം സബ്സിഡിയും ലഭിക്കും.   സംയുക്ത സംരംങ്ങൾക്ക് ജോബ് ക്ലബ്ബ് പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും രണ്ട് ലക്ഷം രൂപ വരെ സർക്കാർ സബ്സിഡിയും  നൽകും.  21നും 45 നുമിടയിൽ പ്രായമുള്ളവരാകണം.

 കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം.

date