Skip to main content
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 100 കോടിയിലെത്തിയ ദിവസം മുന്നണിപ്പോരാളികളോടുള്ള ആദരസൂചകമായി ബേക്കല്‍ കോട്ടയില്‍ നടത്തിയ ത്രിവര്‍ണ ദീപവിതാനം

കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവ്, ബേക്കൽ കോട്ട ദീപാലങ്കൃതമാക്കി കേന്ദ്ര പുരാവസ്തു വകുപ്പ്

 

 

ലോകത്തിലെ വേഗമേറിയ വാക്‌സിനേഷൻ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്‌സിൻ കുത്തിവെച്ചതിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്.  ബേക്കൽ കോട്ടയിൽ മൂവർണ വെളിച്ച വിതാനമൊരുക്കിയാണ് മുന്നണിപ്പോരാളികൾക്ക് ആദരവ് നൽകിയത്. യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച രാജ്യത്തെ 100 ചരിത്ര സ്മരകങ്ങളിൽ ആണ് ദേശിയ പതാകയുടെ നിറങ്ങൾ കൊണ്ടുള്ള വെളിച്ച വിതാനമൊരുക്കിയത്. സംസ്ഥാനത്തു ബേക്കലിന് പുറമെ കണ്ണൂർ കോട്ടയിലുമാണ്  വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം അലങ്കരിച്ചത്.

 

ജനതയെയാകെ ആശങ്കയിൽ നിർത്തിയ പകർച്ച വ്യാധിക്കെതിരായി വെല്ലുവിളി കളെ അതിജീവിച്ചു പോരാടിയവരാണ് ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലാളികളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ.കോവിഡ് വാക്‌സിൻ കുത്തി വെപ്പ് ആരംഭിച്ചു വേഗത്തിൽ  100 കോടിയിലേക്ക് എത്തിയപ്പോൾ  ചരിത്രത്തിന്റെ ഭാഗമാകുകയാണ് വാക്‌സിനേഷൻ യജ്ഞമെന്നു ആർക്കിയിളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

 

date