Skip to main content

ക്ഷേത്രജീവനക്കാരുടെ പുതുക്കിയ ശമ്പളം നവംബര്‍ മുതല്‍

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ പുതുക്കിയ ശമ്പളം നവംബര്‍ മുതല്‍ ലഭിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ക്ഷാമബത്ത സംബന്ധിച്ചുള്ള അവ്യക്തതയും ചില സ്‌കെയിലുകളിലുണ്ടായ അനോമലിയും കാരണമാണ് ഏപ്രില്‍ മാസം നിലവില്‍ വന്ന ശമ്പളപരിഷ്‌ക്കരണം നീണ്ടുപോകാന്‍ ഇടയായത്. ഫിക്സേഷന്‍ റൂളും പ്രാബല്യ തീയതിയും സംബന്ധിച്ച് സര്‍ക്കാരില്‍നിന്നും വ്യക്തത ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ശമ്പളം (നവംബര്‍ ഒന്നിന് ലഭിക്കുന്നത്) പുതുക്കിയ നിരക്കില്‍ ലഭിക്കും. ശമ്പള പരിഷ്‌ക്കരണത്തിന് 2019 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും. ശമ്പളപരിഷ്‌ക്കരണം നീണ്ടുപോയതിന്റെ പേരിലുള്ള നഷ്ടം പരിഹരിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പ്രത്യേക ക്ഷാമബത്ത സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് പുതുക്കിയ ക്ഷാമ ബത്തയായി ലഭിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു. 

date