Skip to main content

ഐ.ഐ.ഐ.സി സ്പോട് അഡ്മിഷന്‍

 

 

 

കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷ (ഐ.ഐ.ഐസി)നിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ ചേരാന്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്കായി ഒക്റ്റോബര്‍ 22നും 23നും വടകരയിലും 24നു കോഴിക്കോട്ടും സ്പോട് അഡ്മിഷന്‍ നടത്തും.

മടപ്പള്ളി സ്‌കൂളിനു സമീപം വാഗ്ഭടാനന്ദ ഹാളിലാണ് (മടിത്തട്ട്) വടകരയിലെ കേന്ദ്രം. കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് കാരപ്പമ്പ് യു.എല്‍ സെന്റര്‍ ഓഫ് എക്സലന്‍സിലും നടക്കും. ഡെപ്യൂട്ടി ഡയരക്റ്റര്‍ കമാന്‍ഡര്‍ വിനോദ് ശങ്കര്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ അഫയേഴ്‌സ് മേധാവി ഡോ. പ്രദീപ് സുന്ദരേശന്‍ എന്നിവര്‍ നേതൃത്വം  നല്‍കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഐ.ഐ.ഐസിയുടെ നടത്തിപ്പ് ചുമതല.

കോഴ്സുകളും അടിസ്ഥാനയോഗ്യതയും: മൂന്നു മാസം ദൈര്‍ഘ്യമുള്ള ടെക്‌നിഷ്യന്‍ പരിശീലന പരിപാടികള്‍- പ്ലംബര്‍ ജനറല്‍ ലെവല്‍ 4 (പത്താം ക്ലാസ്), അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 (പത്താം ക്ലാസ്), കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് ലബോറട്ടറി ടെക്‌നിഷ്യന്‍ ലെവല്‍ 4 (പത്താം ക്ലാസ്), കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ 3 (അഞ്ചാം ക്ലാസ്), ബാര്‍ ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്സര്‍ (അഞ്ചാം ക്ലാസ്), അസിസ്റ്റന്റ് സര്‍വേയര്‍ (അഞ്ചാം ക്ലാസ്).

ആറു മാസം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍- ക്വാളിറ്റി ടെക്‌നിഷ്യന്‍ (ഡിപ്ലോമ സിവില്‍), പ്ലംബര്‍ ഫോര്‍മാന്‍ ലെവല്‍ 5 (പ്ലസ്ടു), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് (സയന്‍സ് ബിരുദം, ബി.എ ജോഗ്രഫി, ബി.ടെക് സിവില്‍).ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍-അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (പ്ലസ് ടു). 

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മാനേജീരിയല്‍ പരിശീലനങ്ങള്‍- പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി.ജി ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി.ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് (ബിടെക് സിവില്‍ /ബി ആര്‍ക്ക്), പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പര്‍വൈസര്‍ (ബി ടെക് സിവില്‍, ബി ആര്‍ക്ക്), പി.ജി ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ് (ബിരുദം), പി.ജി ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്‌മെന്റ് (ബിരുദം).

പ്രവേശനത്തിനായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, അഞ്ഞൂറുരൂപ രജിസ്ട്രേഷന്‍ ഫീസ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് - 8078980000, 9188524845; വെബ്സൈറ്റ്: www.iiic.ac.in.

date