Skip to main content

ഡ്രൈവര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലന്‍സ് സര്‍വീസ് നടത്തുന്നതിന് പ്രവൃത്തി പരിചയമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതിന് ശേഷം അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായിരിക്കണം. ഈ വിഭാഗക്കാര്‍ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 24-40 വയസ്. വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ഡ്രൈവിങ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം )എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഒക്ടോബര്‍ 16ന് അഞ്ചു മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480-2706100

 

date