Skip to main content

പോളിടെക്‌നിക്കുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍

തൃശൂര്‍ ജില്ലയിലെ വിവിധ പോളിടെക്‌നിക്കുകളിലേയ്ക്ക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്‌പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ സൂചിപ്പിച്ചിട്ടുള്ള അസ്സല്‍ രേഖകളും, ഫീസും സഹിതം തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പോട്ട് അഡ്മിഷനായി ഹാജരാകണം. ഒക്ടോബര്‍ 11,12,13 തീയതികളിലായാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ റാങ്കടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുള്ള സമയക്രമത്തിലായിരിക്കണം സ്‌പോട്ട് അഡ്മിഷനായി എത്തേണ്ടത്. വിശദ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9048685105, 9447581736

date