Skip to main content

ഊർജ്ജയാൻ- ഊർജ്ജ കാര്യക്ഷമത പഞ്ചായത്ത് പദ്ധതിക്ക് തുടക്കം

കേരള എനർജി മാനേജ്മെന്റ് സെന്റർ തൃശൂർ ജില്ലാ ഘടകത്തിൻ്റെ  നേതൃത്വത്തിൽ ഊർജ്ജയാൻ- ഊർജ്ജ കാര്യക്ഷമത പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പഞ്ചായത്ത് തല  ഊർജ്ജ സംരക്ഷണ സദസിന്റെ  ജില്ലാതല ഉദ്ഘാടനവും പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്  ഊർജ്ജ കാര്യക്ഷമത  പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും  കെ കെ രാമചന്ദ്രൻ എംഎൽഎ നിർവ്വഹിക്കും.  ഒക്ടോബർ 9ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്  പറപ്പൂക്കര  പഞ്ചായത്ത്  ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് അനൂപ് ഇ കെ അധ്യക്ഷത വഹിക്കും. ഒരു പഞ്ചായത്ത് മുഴുവൻ ഊർജ്ജ കാര്യക്ഷമതയുള്ളതായി  മാറ്റുക,  ഊർജ്ജ സംരക്ഷണം, സോളാർ എനർജിയുടെ ഉപയോഗത്തെ കുറിച്ച് ബോധവത്കരണം എന്നിവയാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എനർജി മാനേജ്‍മെന്റ് സെന്റർ ജില്ല കോ-ഓർഡിനേറ്റർ ഡോ. ടി വി വിമൽകുമാർ പറഞ്ഞു.

 

date