Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-10-2021

വാഹനം വാടകയ്‌ക്കെടുക്കുന്നു

ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ട് മുഖേന നടപ്പാക്കുന്ന ഹര്‍ഷം പദ്ധതിയുടെ ആവശ്യത്തിലേക്ക് വാഹനം വാടകയ്‌ക്കെടുക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് വൈകിട്ട് നാലുമണിക്കകം ജില്ലാമെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ചികിത്സാ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ വിലാസത്തില്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍:0497 2700911.

ക്ഷീര സംഘങ്ങള്‍ക്ക് ധനസഹായം

 ക്ഷീരസഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായം പദ്ധതി പ്രകാരം ക്ഷീര വികസന വകുപ്പ് മാനേജീരിയല്‍ ധന സഹായം നല്‍കുന്നു. 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീര സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. ഒരു ക്ഷീര സംഘത്തിന് പരമാവധി 35000 രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം.

പ്രൊവിഡന്റ് ഫണ്ട് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. നവംബര്‍ 10 രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഓണ്‍ലൈനായാണ് ഗുണഭോക്താക്കള്‍ക്കായി 'നിധി താങ്കള്‍ക്കരികെ' പരാതി പരിഹാര സമ്പര്‍ക്കം നടത്തുന്നത്. കണ്ണൂര്‍, കാസര്‍കോട്, മാഹി എന്നിവിടങ്ങളിലെ ഇപിഎഫ് അംഗങ്ങള്‍, ഇപിഎഫ് പെന്‍ഷണര്‍മാര്‍, അടുത്തുതന്നെ പെന്‍ഷനാകുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍/പ്രതിനിധികള്‍ എന്നിവര്‍ക്ക് പരാതി പരിഹാര പരിപാടിയില്‍ പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പര്‍/പിപിഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദ പരാതികള്‍ ഒക്ടോബര്‍ 30 നകം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പ്രാദേശിക കാര്യാലയം, വി കെ കോപ്ലക്‌സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍ -670001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0497 2712388.

താല്‍ക്കാലിക നിയമനം

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടിജന്റ് ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.  നിശ്ചിത മാതൃകയിലുളള അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700194, 2761369.

ശമ്പള പരിഷ്‌കരണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് ആവശ്യമായ രേഖകള്‍ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ക്ഷേത്രഭരണാധികാരികള്‍ ജീവനക്കാരുടെ ഫിക്‌സേഷന്‍ സ്റ്റേറ്റ്‌മെന്റ്, 2019 ജനുവരി ഒന്നിലെ അടിസ്ഥാന ശമ്പളം കാണിക്കുന്ന ഡിവിഷണല്‍ ഇന്‍സ്‌പെക്ടര്‍ സാക്ഷ്യപ്പെടുത്തിയ ഇന്‍ക്രിമെന്റ് പട്ടിക, നിലവില്‍ അംഗീകരിച്ച ശമ്പള പട്ടിക, ബന്ധപ്പെട്ട സത്യപ്രസ്താവനകള്‍, മറ്റു രേഖകള്‍ എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളില്‍ 59 വയസുവരെയുള്ളവര്‍ ഒക്‌ടോബര്‍ 30നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍/ ബയോമെട്രിക് ഓതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നീ രേഖകള്‍ ഹാജരാക്കി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഉപയോഗിച്ചോ ആണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ശേഷം വിവരം ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു.

സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് എസ് എസ് എല്‍ സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി എ, എംഎ എന്നിവയും പരിഗണിക്കും. പ്രായം: 17 - 35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക്  അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക്  മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യമുണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30 നകം അപേക്ഷിക്കണം. ഫോണ്‍: 0473 4296496, 8547126028.

എന്‍ എച്ച് എം വിവിധ ക്വട്ടേഷനുകള്‍ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അര്‍ബന്‍ പിഎച്ച്സി കളില്‍ അക്രലിക് ഐഇസി ബോര്‍ഡുകള്‍, ശലഭം പദ്ധതിയുടെ ഭാഗമായി പള്‍സ് ഓക്സി മെട്രി ഫിംഗര്‍ ഫോം റാപ്, മാങ്ങാട്ടുപറമ്പ് ഡിഇഐസിയില്‍ ഇലക്ട്രീഷ്യന്‍/പ്ലംബര്‍ വര്‍ക്കുകള്‍, മുത്തത്തി അര്‍ബ്ബന്‍ പിഎച്ച്സിയില്‍ റീ ഏജന്റുകള്‍ ലഭ്യമാക്കല്‍ എന്നിവക്കാണ് ക്വട്ടേഷനുകള്‍ ക്ഷണിച്ചത്. ഓരോന്നിനും പ്രത്യേകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യദൗത്യം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0497 2709920.

ഹോട്ടല്‍ മാനേജ്മെന്റ് ബിരുദം കോഴ്‌സ്: സീറ്റ് ഒഴിവ്

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ബിഎസ്‌സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്  സയന്‍സ് കോഴ്‌സില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവ്. താല്‍്പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍:0490 2535600, 9400508499.

അഭിമുഖം 26ന്

ജില്ലയിലെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെര്‍ത്ത് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അഡ്‌ഹോക്ക് നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും ഡിപ്ലോമ ഇന്‍ നഴ്‌സിങ്ങും(എ എന്‍ എം) കേരള നഴ്‌സിങ്ങ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 26ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.. ഫോണ്‍: 0497 2700709.

വിദ്യാഭ്യാസ ധനസഹായം: അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് ഈ സാമ്പത്തിക വര്‍ഷം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ  അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക്  പ്ലസ്ടു മുതല്‍ ടെക്‌നിക്കല്‍ ഉള്‍പ്പെടെയുളള ഉന്നതവിദ്യാഭ്യാസത്തിന് പ്രതേ്യക ധനസഹായം നല്‍കുന്നു. മീന്‍പിടിക്കുന്നതിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 30 നകം ddfisherieskannur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ ജില്ലാ ആശുപത്രി പി ഒ, കണ്ണൂര്‍-1 ലഭിക്കണം. അപേക്ഷയോടൊപ്പം മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉളളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ മാപ്പിളബേയിലുളള കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍:0497 2731081.

ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വെല്‍ഫയല്‍ ഫണ്ട് ഇന്‍സ്പക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പോസ്റ്റ് ഓഫീസിന്റെ സി എസ് സി മുഖാന്തിരവും രജിസ്റ്റര്‍ ചെയ്യാം.  ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍, ഐ എഫ് എസ് സി കോഡുള്ള ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി കാര്‍ഡ് എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് കരുതണം.  ഫോണ്‍: 0497 2705182.
 

date