Skip to main content

ഐ.സി.ഡി.എസ് വാർഷികാഘോഷം സമാപിച്ചു 

 

 

 

പനങ്ങാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ജീവനക്കാർ സംഘടിപ്പിച്ച ഐ.സി.ഡി.എസിന്റെ നാൽപ്പത്തിയാറാം വാർഷികാഘോഷത്തിന്റേയും പ്രദർശനത്തിന്റേയും സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നുദിവസമായി കൃഷിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമീകൃതാഹാര വസ്തുക്കളുടേയും അമൃതം പൊടി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണ വൈവിധ്യങ്ങളുടേയും പ്രദർശനം കാണാൻ നിരവധിപേരാണ് എത്തിയത്.

വാർഡ് മെമ്പർ കെ.വി.മൊയ്തി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസന്ന, അങ്കണവാടി വർക്കർമാരായ സജിനി മങ്കയം, മേരി ജോസഫ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

date