Skip to main content

നോക്കുകൂലി വിരുദ്ധ പ്രചരണ യജ്ഞം അവബോധന യോഗവും ബോധവത്കരണ ക്ലാസും

 

സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റിന്റേയും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നോക്കുകൂലി വിരുദ്ധ പ്രചരണ യജ്ഞത്തിന്റെ ഭാഗമായി നോക്കുകൂലിക്കെതിരെ ജില്ലാതല അവബോധന യോഗവും ബോധവത്കരണ ക്ലാസും  ഒക്‌ടോബര്‍ 26ന് രാവിലെ 10.30ന് മഞ്ചേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സംസ്ഥാന കമ്മിറ്റി  അംഗം വല്ലാഞ്ചിറ അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസറും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി ചെയര്‍മാനുമായ പി.എസ് അനില്‍ സാം അധ്യക്ഷനാകും. റിട്ട.ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ കെ.ശശീധരന്‍ ക്ലാസെടുക്കും. ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സബ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍   പങ്കെടുക്കും.

date