ജില്ലയിൽ ഇന്ന് (24.10.2021) 712 പേർ (36 ഒന്നാം ഡോസും 676 രണ്ടാം ഡോസും) കോവിഷീൽഡ് കുത്തിവെപ്പെടുത്തു
സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 16 പേർ (ഒരാൾ ഒന്നാം ഡോസും, 15 രണ്ടാം ഡോസും)
ജില്ലയിൽ ഇന്ന്(24.10.2021) 712 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകൻ രണ്ടാം ഡോസും 2 മുന്നണി പ്രവർത്തകർ രണ്ടാം ഡോസും, 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 30 പേർ ഒന്നാം ഡോസും 451 പേർ രണ്ടാം ഡോസും അടക്കം 481 പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 3 പേർ ഒന്നാം ഡോസും 173 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 3 പേർ ഒന്നാം ഡോസും 49 പേർ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.
സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 16 പേർ. ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ള 12 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാൾ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
- Log in to post comments