Skip to main content

എലത്തൂര്‍ മണ്ഡലം; പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തു

 

 

 

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പ്രവൃത്തികളെ സംബന്ധിച്ച അവലോകന യോഗം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡ് പൂര്‍ത്തീകരണത്തിന് അധിക ഫണ്ട് ലഭിക്കുന്നതിനായി കിഫ്ബി അധികൃതര്‍ക്ക് കത്തയച്ചതായി മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ബേസിക് വാല്യേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാവങ്ങാട്-ഉള്ള്യേരി റോഡില്‍ പുറക്കാട്ടിരി മുതല്‍ ഉള്ള്യേരി വരെയുള്ള രണ്ടാംഘട്ട അറ്റകുറ്റപണി നടത്തുന്നതിന് കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

11 (1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച അംശകച്ചേരി-ചെറുകുളം റോഡുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് (റിഹാബിലിറ്റേഷന്‍ പാക്കേജ്) അംഗീകാരത്തിനായി ലാന്റ് റവന്യു  കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. ദേശീയപാതയില്‍ പാവങ്ങാട്-കോരപ്പുഴ ഭാഗത്ത് കെഎസ്ഡിപി ഫണ്ടുപയോഗിച്ച് നടത്തുന്ന പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെരട്ടക്കര-അക്വഡേറ്റ് പ്രവൃത്തി ഉദ്ഘാടനം നവംബര്‍ ആറിന് നടത്താന്‍ തീരുമാനിച്ചു. പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗവ. ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയപാത വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ പി കെ ജമാല്‍ മുഹമ്മദ്, റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ വി കെ ഹാഷിം, പാലങ്ങള്‍ വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ബെന്നി ജോണ്‍, അസി. എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍മാരായ ശ്രീജിത്ത്, വിനീത്കുമാര്‍, സുനിത, മിഥുന്‍, വിജയരാജ്, ദേശീയപാത വിഭാഗം അസി. എഞ്ചിനിയര്‍ കെ ആര്‍ റീന, ബില്‍ഡിംഗ്‌സ് അസി. എഞ്ചിനിയര്‍ വി ബി സൂര്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date