Skip to main content

താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു

 

പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ 27,07,000 രൂപ ചെലവഴിച്ചാണ് താഴത്തെ കാവ് തോട് സംരക്ഷണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നഗരസഭയിലെ വാര്‍ഡ് പതിനഞ്ചിലെ ചെറുവായ്ക്കര പട്ടികജാതി കോളനി നിവാസികളുടെ യാത്രാക്ലേശവും ചെറുവായ്ക്കര മേഖലയിലെ പാടശേഖരങ്ങളില്‍ നിന്നുമുള്ള വെള്ളം ഒഴുകി പോകാനുള്ള പ്രശ്‌നത്തിനും ഇതോടെ പരിഹാരമായി. റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായ രജീഷ് ഊപ്പാല അധ്യക്ഷനായി. പരിപാടിയില്‍ മുന്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, എന്‍.വി ധന്യ, കെ.ടി സബിത, ഷാജഹാന്‍, കെ.ടി സതീശന്‍, കെ.പി. അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date