Skip to main content

സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു

 

സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു. ഈശ്വരമംഗലം ന്യൂ.യു.പി സ്‌കൂള്‍ പരിസരമാണ് പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. വാര്‍ഡ് 10, 11 കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍, അധ്യാപകര്‍, സന്നദ്ധ സംഘട പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പരിസരം ശുചീകരിച്ചു.
ജനകീയ ശുചീകരണ പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ബാബു അധ്യക്ഷയായി. പരിപാടിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപക പത്മജ ടീച്ചര്‍, കൗണ്‍സിലര്‍മാരായ വി.നസീമ, പി.വി അബ്ദുള്‍ ലത്തീഫ്, അധ്യാപകരായ രഘു, സതീഷ്, സുകുമരാന്‍, പ്രീത, പൂര്‍വ വിദ്യാര്‍ഥികളായ കെ.പി സുകേഷ് രാജ്, യു. ഷിജുലേഷ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ സി. മുഹമ്മദ് മുസ്തഫ, പി.ടി.എ പ്രസിഡന്റ് ഷമീര്‍, ആശ വര്‍ക്കര്‍ ശാന്ത, എം.വി ധര്‍മ്മപാലന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date