Skip to main content

കാലഘട്ടത്തിനനുസൃതമായ മാറ്റം വഖ്ഫ് ബോര്‍ഡില്‍ കൊണ്ടുവരും - മന്ത്രി വി അബ്ദുറഹിമാന്‍

 

 

 

കാലഘട്ടത്തിനനുസൃതമായ മാറ്റം വഖ്ഫ് ബോര്‍ഡില്‍ കൊണ്ടുവരുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന വഖ്ഫ് രജിസ്‌ട്രേഷന്‍ അദാലത്തും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വഖ്ഫ് സ്വത്തുക്കള്‍ കണ്ടെത്തി സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തും. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങി പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്പെടുന്ന പല പദ്ധതികളും ആരംഭിക്കാന്‍ വഖ്ഫ് ബോര്‍ഡിന് ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. വഖ്ഫിന്റെ പ്രയോജനം താഴെ തട്ടിലെത്തണം. അതിനുള്ള നടപടികളുമായാണ് വഖ്ഫ് ബോര്‍ഡ് മുന്നോട്ട് പോകുന്നത്. വരുമാനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തതയിലേക്ക് വഖ്ഫ് ബോര്‍ഡിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

34 വഖ്ഫ് സ്ഥാപനങ്ങള്‍ അദാലത്തില്‍ പങ്കെടുത്തു. 86 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. നടക്കാവ് സി.എസ്.ഐ ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.ടി.കെ ഹംസ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഗവ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം ഷറഫുദ്ധീന്‍, അഡ്വ. പി.വി സൈനുദ്ധീന്‍, പ്രൊഫ. എ.എം അബ്ദുല്‍ റഹീം, റസിയ ഇബ്രാഹിം, എം.സി മായിന്‍ ഹാജി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാല്‍, മുന്‍ ബോര്‍ഡംഗം ഹുസൈന്‍ മടവൂര്‍, ഡിവിഷണല്‍ ഓഫീസര്‍ സി.എം അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date