Skip to main content

സ്കൂൾ തുറക്കൽ: അവലോകന യോഗം ചേർന്നു

 

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി മണ്ഡലത്തിൽ അവലോകനയോഗം ചേർന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28 നു മുൻപ് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ആരോഗ്യ വകുപ്പുദ്യോഗസ്ഥർ സന്ദർശിക്കും. പഞ്ചായത്ത് എഞ്ചിനീയർമാർ പരിശോധന നടത്തി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നത് പൂർത്തീകരിക്കണം. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്കൂൾ അധികൃതരും പഞ്ചായത്തും കിണറിലെ വെള്ളം പരിശോധന നടത്തുന്നതിന് മുൻകൈയെടുക്കും. മുഴുവൻ പഞ്ചായത്തുകളിലും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം അവലോകന യോഗം ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണൻ, രൂപലേഖ കൊമ്പിലാട്, ഷീബ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, പി പി പ്രേമ, സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു ആലങ്കോട്, എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർഫോഴ്സ്, എ ഇ ഒ മാർ, പ്രധാന അധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date