Skip to main content

എംപ്ലോയ്‌മെന്റ് പ്രത്യേക പുതുക്കല്‍

 

2020 ജനുവരി മുതല്‍ 2021 ജൂലൈ വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ രജിസ്‌ട്രേഷനുകളും ഒക്‌ടോബര്‍ 31വരെ സാധാരണ പുതുക്കല്‍ നടത്താം. എസ്.സി/എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്ക് 2019 മാര്‍ച്ച് മുതലുള്ള രജിസ്‌ട്രേഷനുകളും ഇതുപോലെ പുതുക്കാം. ഈ കാലയളവിലെ പുതുക്കല്‍ ഇപ്പോള്‍ നിലവിലുള്ള പ്രത്യേക പുതുക്കല്‍ രീതിയില്‍ പുതുക്കേണ്ടതില്ല.  പുതുക്കല്‍ ഓണ്‍ലൈനായി ചെയ്യാം. 1999 ഒക്‌ടോബര്‍ (10/199)  മുതല്‍ 2019 ഡിസംബര്‍ (12/2019) വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവരുടെ രജിസ്‌ട്രേഷനുകള്‍ (എസ്.സി/എസ്.ടി വിഭാഗത്തിന് 12/2019 നു പകരം 02/2019) നിലവിലുള്ള പ്രത്യേക പുതുക്കല്‍ ഉത്തരവ് പ്രകാരം നടത്തണം. പ്രത്യേക പുതുക്കലുകളും ഓണ്‍ലൈനായി ചെയ്യാമെന്ന് നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date