Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 

തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. യുജിസി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നവംബര്‍ രണ്ടിന് രാവിലെ 10.30ന് കോളജില്‍  നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍: 9809698095, 9447116833.

date